Thiruvambady

വിദർശയുടെ വീട്ടിൽ കെ. സുരേന്ദ്രൻ സന്ദർശനം നടത്തി; വിദർശയുടെ നേട്ടം രാജ്യത്തിന് അഭിമാനമെന്ന് കെ. സുരേന്ദ്രൻ

തിരുവമ്പാടി : ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ 10 മീറ്റർ എയർ റൈഫിളിൽ വെള്ളി മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായ വിദർശ കെ. വിനോദിന്റെ വീട്ടിൽ ബിജെപി ദേശീയ സെക്രട്ടറിയും മുൻ സംസ്ഥാന പ്രസിഡന്റുമായ കെ. സുരേന്ദ്രൻ സന്ദർശനം നടത്തി. ഇന്നലെ വൈകിട്ട് 4.15 ഓടെ ബിജെപി നേതാക്കൾക്കൊപ്പമെത്തിയ കെ. സുരേന്ദ്രനെ വിദർശയുടെ കുടുംബാംഗങ്ങൾ മധുരം നൽകി സ്വീകരിച്ചു.

തുടർന്ന് കുടുംബാംഗങ്ങൾക്കൊപ്പം കേക്ക് മുറിച്ച് കെ. സുരേന്ദ്രൻ അവരുടെ സന്തോഷത്തിൽ പങ്കുചേർന്നു. അരമണിക്കൂറോളം വീട്ടിൽ ചെലവഴിച്ച അദ്ദേഹം കുടുംബാംഗങ്ങളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണ് മടങ്ങിയത്.ഒട്ടേറെ പ്രതിസന്ധികളെ തരണം ചെയ്താണ് വിദർശ ഈ നേട്ടം കരസ്ഥമാക്കിയതെന്നും ഇത് രാജ്യത്തിന് തന്നെ അഭിമാനകരമാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

കുടുംബത്തിന്റെ പിന്തുണയും വിദർശയുടെ നിശ്ചയദാർഢ്യവുമാണ് നേട്ടത്തിലേക്ക് എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. കായിക താരങ്ങൾക്ക് മികച്ച പ്രോത്സാഹനം നൽകി വരുന്ന മോദി സർക്കാർ വിദർശ കെ. വിനോദിനും അർഹിക്കുന്ന പരിഗണന നൽകുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

കെ. സുരേന്ദ്രനോടൊപ്പം കോഴിക്കോട് റൂറൽ ജില്ലാ അധ്യക്ഷൻ ടി. ദേവദാസ്, ജനറൽ സെക്രട്ടറിമാരായ ഗിരീഷ് തേവള്ളി, എൻ.പി. രാമദാസ്, രജീഷ് ബാബു, സംസ്ഥാന കമ്മിറ്റി അംഗം വി.വി. രാജൻ, മണ്ഡലം പ്രസിഡന്റുമാരായ ടി.എ. സെബാസ്റ്റ്യൻ, പി.എസ്. അഖിൽ, ജില്ലാ ഭാരവാഹികളായ രാജേന്ദ്രൻ കുളങ്ങര, എം.ഇ. ഗംഗാധരൻ, സജീവ് ജോസഫ് എന്നിവരും സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button