Kodanchery

തൂഫാൻ 2.0 ലഹരി വിരുദ്ധ പ്രതിജ്ഞയും ബോധവൽക്കരണ ക്ലാസും പതാക ഉയർത്തലും നടത്തി

കോടഞ്ചേരി: തദ്ദേശസ്വയം ഭരണ വകുപ്പ്, പോലീസ്, എക്സൈസ് വകുപ്പുകൾ സംയുക്തമായി സുരക്ഷിതമായ ഭാവിയും ലഹരി വിരുദ്ധ സമൂഹവും ലക്ഷ്യമിട്ട് നടപ്പാക്കുന്ന തൂഫാൻ 2.0 ലഹരി വിരുദ്ധ പ്രതിജ്ഞയും ബോധവൽക്കരണ ക്ലാസ്സും ഫ്ലാഗ് ഉയർത്തലും നടത്തി.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് രാജീവ് ഗാന്ധി ഓഡിറ്റോറിയം നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ ബോധവൽക്കരണ ക്ലാസ്സ് ഉദ്ഘാടനം ചെയ്ത് ഗാന്ധി പ്രതിമയ്ക്ക് സമീപം തൂഫാൻ പതാക ഉയർത്തി. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലക്സ് തോമസ് അധ്യക്ഷത വഹിച്ചു.

കോടഞ്ചേരി പോലീസ് എസ് എച്ച് ഓ അബ്ദുൽ റസാഖ് മുഖ്യ പ്രഭാഷണം നടത്തി.
സ്ഥിരം സമിതി അധ്യക്ഷ റിയാനസ് സുബൈർ ലഹരി വിരുദ്ധപ്രതിജ്ഞ ചൊല്ലി കൊടുത്തു.
സ്ഥിരം സമിതി അധ്യക്ഷരായ വിൻസൻറ് വടക്കേമുറിയിൽ ,മിനി സണ്ണി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിഖിൽ പി എൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റൂബി തമ്പി ,ബാബു പട്ടരാട്, റോയി കുന്നപ്പള്ളി, ശിവദാസൻ താഴെ പാലാട്ട്, ജിജി എലുവാലുങ്കൽ, ബേബി വളയത്തിൽ, വിൽസൺ തറപ്പേൽ, ചന്ദ്രൻ സി.കെ, ജോബി ജോസഫ്, സജിനി രാമൻകുട്ടി, റെജി തമ്പി, നാൻസി ജോഷി, ജ്യോതി സന്തോഷ്, ബിന്ദു ജോർജ്,റീന ബിജു എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button