Koodaranji

അനധികൃത നിർമാണങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്‌

കൂടരഞ്ഞി : അനുമതിയില്ലാതെ അനധികൃതമായി നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനം. മലയോര മേഖലകളിൽ കുന്നിടിച്ച് റോഡ് നിർമിക്കുന്നതും പെർമിറ്റ് ഇല്ലാതെ കെട്ടിടങ്ങൾ നിർമിക്കുന്നതും വ്യാപകമായ സാഹചര്യത്തിലാണ് തീരുമാനം.

അനധികൃത നിർമാണങ്ങൾ പരിശോധിക്കാൻ നിയോഗിച്ച ഉപസമതി നടത്തിയ പരിശോധനയിൽ ചെങ്കുത്തായ സ്ഥലങ്ങളിൽ അപകടകരമായ രീതിയിൽ റോഡ് ഉൾപ്പെടെയുള്ളവയുടെ നിർമാണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതായും റോഡ് ഉൾപ്പെടെ നിർമിക്കാൻ ആവശ്യമായ അനുമതി നേടാത്തവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബോബി ഷിബു സെക്രട്ടറി സുരേഷ് കുമാർ കെ എന്നിവർ അറിയിച്ചു.

Related Articles

Leave a Reply

Back to top button