Thiruvambady
എസ്.എം.എ രോഗബാധിതരായ കുട്ടികൾക്ക് കൈത്താങ്ങായി തിരുവമ്പാടി വ്യാപാരികൾ; 5 ലക്ഷം രൂപ ചികിത്സാ സഹായം കൈമാറി

തിരുവമ്പാടി: എസ്.എം.എ (SMA) രോഗം ബാധിച്ച കല്ലുരുട്ടിയിലെ കുരുന്നുകളുടെ ചികിത്സയ്ക്കായി തിരുവമ്പാടി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ സമാഹരിച്ച 5 ലക്ഷം രൂപ ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി.
ചടങ്ങിൽ സമിതി പ്രസിഡന്റ് ജിജി കെ. തോമസ്, സെക്രട്ടറി ഏബ്രഹാം ജോൺ, ട്രഷറർ ഗഫൂർ സിംഗാർ, നിയോജക മണ്ഡലം പ്രസിഡന്റ് ജിൽസ് പെരിഞ്ചേരി, സി.എം. ഫൈസൽ, ടി.ആർ.സി. റഷീദ്, എം. സന്തോഷ്, വി. ഗിരീഷ് എന്നിവർ പ്രസംഗിച്ചു.







