Mukkam
തിരുവമ്പാടിയിൽ കർഷക സംഘം ചന്ദ്രിക പ്രചാരണ ക്യാമ്പയിൻ ആരംഭിച്ചു

മുക്കം: ചന്ദ്രിക പ്രചാരണ ക്യാമ്പയിന്റെ ഭാഗമായി തിരുവമ്പാടി നിയോജക മണ്ഡലം കർഷക സംഘം വരിക്കാരെ ചേർക്കൽ ആരംഭിച്ചു.
ചെറുവാടി ചുള്ളിക്കാപറമ്പിലെ ഡോക്ടേർസ് കെയർ മെഡിക്കൽ സെന്റർ ചെയർമാൻ പി.സി മുഹമ്മദിനെ വരിക്കാരനായി ചേർത്ത് ജില്ലാ കർഷക സംഘം സെക്രട്ടറി വൈത്തല അബൂബക്കർ ഉദ്ഘാടനം നിർവഹിച്ചു.
മണ്ഡലം പ്രസിഡണ്ട് നടുക്കണ്ടി അബൂബക്കർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ശരീഫ് അമ്പലക്കണ്ടി, വൈസ് പ്രസിഡണ്ട് എപി ഹൈദ്രോസ്, മുസ്ലീം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാബൂസ് അഹമ്മദ്, ബഷീർ പാലാട്ട്, കെ ഹുസ്സയിൻ മാസ്റ്റർ, എൻ മുഹമ്മദ്, പി മുഹമ്മദ്,സലാം ചാലിൽ, സാദിഖ് കുറിയേടത്ത് തുടങ്ങിയവർ സംബന്ധിച്ചു.







