NellipoyilPulluramparaVideos

പുല്ലൂരാംപാറ-നെല്ലിപ്പൊയിൽ റോഡിൽ തെങ്ങിൻ തൈ നട്ട് പ്രതിഷേധിച്ചു

തിരുവമ്പാടി: മലയോര ഹൈവേയുടെ ഭാഗമായ പുല്ലൂരാംപാറ-നെല്ലിപ്പൊയിൽ റോഡ് പൊട്ടിപൊളിഞ്ഞിട്ടും വർഷങ്ങളായി അറ്റകുറ്റപ്പണി നടത്താത്തത്തിൽ റോഡിൽ തെങ്ങിൻ തൈ നട്ട് നെല്ലിപ്പൊയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. താൽക്കാലികമയെങ്കിലും റോഡ് ഗതാഗത യോഗ്യമാക്കി നൽകണമെന്നാണ് നാട്ടുകാരുടെയും ആവശ്യം.

മലയോര ഹൈവേയുടെ പേരും പറഞ്ഞ്‌ ജനങ്ങളെ ദ്രോഹിക്കുന്ന നടപടി ഇനിയെങ്കിലും നിർത്തണമെന്നും ഒട്ടേറെ പ്രതിഷേധങ്ങൾ ഉണ്ടായിട്ടും മൗനം പാലിക്കുന്ന എം എൽ എ ഇടപെടണമെന്നും അല്ലാത്തപക്ഷം കോൺഗ്രസിന്റെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും യൂത്ത് കോൺഗ്രസ് തിരുവമ്പാടി ന്യൂസിനോട് പറഞ്ഞു.
കോൺഗ്രസ്സ് എട്ടാം വാർഡ് പ്രസിഡണ്ട് ടോമി പെരുമാനി ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ് നെല്ലിപ്പൊയിൽ യൂണിറ്റ് സെക്രട്ടറി ലൈജു അരീപ്പറമ്പിൽ, ട്രഷറർ അബിൻ പൂന്തുരുത്തിയിൽ, ബിജു ഓത്തിക്കൽ, സണ്ണി തടത്തേൽ, ഷാജി പൊരിയത് തുടങ്ങിയവർ നേതൃത്വം കൊടുത്തു

Related Articles

Leave a Reply

Back to top button