NellipoyilVideos

വാട്സ്ആപ് ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ്സ് ഇന്റർനെറ്റ് സംവിധാനം സ്ഥാപിച്ചു

നെല്ലിപ്പൊയിൽ: മൊബൈൽ നെറ്റ് വർക്ക് ലഭ്യമല്ലാത്ത നെല്ലിപ്പൊയിൽ കൂരോട്ടുപാറ ഏഴാം വാർഡിലെ മുപ്പതോളം കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി പ്രദേശത്തെ വാട്‌സ്ആപ്പ് ഗ്രുപ്പുകളുടെ നേതൃത്വത്തിൽ ഓൺലൈൻ പഠന കേന്ദ്രത്തിൽ ഇന്റർനെറ്റ് സംവിധാനം ഒരുക്കി. പ്രദേശത്തെ കോൺഗ്രസ് ആർമി യുണൈറ്റഡ്, വാട്സ്ആപ്പ് ഗ്രൂപ്പ്, രാഹുൽ പട നെല്ലിപ്പൊയിൽ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്നതിനായി വൈഫൈ റൂട്ടർ സ്ഥാപിച്ചത്.

https://youtu.be/YsHVVk_IIWY

മൊബൈൽ ടവർ സ്ഥാപിക്കുന്നതിനായി ഒട്ടേറെ ശ്രമങ്ങൾ നടത്തിയെങ്കിലും ബന്ധപ്പെട്ട അധികാരികൾ നടപടികൾ എടുക്കാത്തതിനാലാണ് ഇത്തരത്തിൽ ഒരു സംവിധാനം ഒരുക്കിയതെന്ന് ഇവർ പറയുന്നു. വിക്ടർസ് ചാനൽ വഴിയുള്ള ക്ലാസുകൾ ഡൗൺലോഡ് ചെയ്യുന്നതിനും മറ്റ്‌ മൊബൈൽ അപ്പ്ലിക്കേഷനുകൾ വഴി ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കേണ്ടവർക്കും ഉപയോഗപ്പെടുത്താവുന്ന രീതിയിലാണ് സംവിധാനങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്.

കൂരോട്ടുപാറ സെന്റ് മേരീസ് ചർച്ച് പാരിഷ് ഹാളിലാണ് ബി ആർ സിയുടെ കീഴിലുള്ള ഓൺലൈൻ പഠന കേന്ദ്രം പ്രവർത്തിക്കുന്നത്. Fr. ലിബിൻ നേടുമല പദ്ധതി ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡണ്ട് ജെയിംസ് കിഴക്കുംകര, കോൺഗ്രസ് ആർമി യുണൈറ്റഡിനുവേണ്ടി എൽദോ തമ്പിയും, രാഹുൽ പട നേതാക്കളായ അബിൻ പൂന്തുരുത്തിൽ, ലൈജു അരീപ്പറമ്പിൽഎന്നിവരും , ഷിബിൻ, ആൽബർട്ട്, ബിജു ഓത്തിക്കൽ, മാത്യു കുറൂർ, ഷിബിൻ പുതുക്കാട്ടിൽ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button