Pullurampara

കാർഷിക വിപണന കേന്ദ്രത്തിന് കോൾഡ് സ്റ്റോറേജ് സൗകര്യം അനുവദിക്കും.

പുല്ലുരാംപാറ: ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ പുല്ലുരാംപാറ പള്ളിപടിയിൽ പ്രവർത്തി പൂർത്തിയായികൊണ്ടിരിക്കുന്ന കാർഷിക വിപണന കേന്ദ്രത്തിൽ കോൾഡ് സ്റ്റോറേജ് സൗകര്യം അനുവദിക്കുമെന്ന് ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ പി ജി ജോർജ്ജ് അറിയിച്ചു. ഇന്ന് സ്ഥലം സന്ദർശിച്ച ജില്ലാ പഞ്ചായത്ത് സങ്കേതിക കമ്മറ്റി കോൾഡ് സ്റ്റോറേജ് സ്ഥാപിക്കുന്നതിനുള്ള സൗകര്യം വിപണന കേന്ദ്രത്തിനുണ്ടെന്ന് വിലയിരുത്തി.

പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ, മെമ്പർമാരായ കുര്യാച്ചൻ തെങ്ങുംമൂട്ടിൽ, വിൽസൺ റ്റി മാത്യു, പഞ്ചായത്ത് സെക്രട്ടറി ഗിരീഷ്, ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനിയർ, അസിസ്റ്റന്റ് എൻജിനിയർ രമ്യ തുടങ്ങിയവരും സാങ്കേതിക കമ്മിറ്റിയോടൊപ്പം സ്ഥലം സന്ദർശിച്ചു.

Related Articles

Leave a Reply

Back to top button