Kozhikode

റേഷൻ കാർഡ് വിതരണം 22 മുതൽ

കോഴിക്കോട്: ലോക്ക്ഡൗണിനെ തുടർന്ന് നിർത്തിയ റേഷൻകാർഡ് വിതരണം തിങ്കളാഴ്ച പുനരാരംഭിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. മേയ് 31 വരെ ഓൺലൈനായി അപേക്ഷിച്ചവർക്കാണ് നൽകുക. രാവിലെ 10.30 മുതൽ വൈകീട്ട് മൂന്ന് വരെ പഞ്ചായത്ത് അടിസ്ഥാനത്തിലാണ് വിതരണം.

ജൂൺ 22- പെരുവയൽ, കുന്ദമംഗലം, 23- മുക്കം, കൊടിയത്തൂർ, 26- രാമനാട്ടുകര, ഫറോക്ക്, 29- കുരുവട്ടൂർ, മടവൂർ, 30- കക്കോടി, തലക്കുളത്തൂർ. കാർഡ് ഉടമയെ മാറ്റൽ, ഡ്യൂപ്ലിക്കറ്റ് റേഷൻകാർഡ് എന്നീ അപേക്ഷകളും പരിഗണിക്കും. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട്, വരുമാന സർട്ടിഫിക്കറ്റ്, താമസം തെളിയിക്കുന്ന രേഖ, ആധാർ കാർഡ്, പേര് വെട്ടാനുള്ള റേഷൻകാർഡുകൾ, കാർഡിന്റെ വില എന്നിവ ഹാജരാക്കണം.

തിരുത്തൽ ആവശ്യമുള്ളവർ ഓൺലൈനായി അപേക്ഷിച്ച് 0495 2374885 എന്ന നമ്പറിൽ ബന്ധപ്പെടണം. കൊവിഡ് രോഗലക്ഷണങ്ങൾ ഉള്ളവരും 65 വയസ് കഴിഞ്ഞവരും 10 വയസിൽ താഴെയുള്ളവരും ഓഫീസിൽ വരാൻ പാടില്ല

Related Articles

Leave a Reply

Back to top button