കെ എസ് ഇ ബി അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിനുമുമ്പിൽ ധർണ്ണ നടത്തി.

തിരുവമ്പാടി: കോവിഡ് 19 ലോക്ഡൗൺ കാലത്ത് കേരള സംസ്ഥാന വൈദ്യുതി ബോർഡ് ഉപഭോക്താക്കൾക്ക് ചുമത്തിയ ഭീമമായ വൈദ്യുതി നിരക്കിലും, അശാസ്ത്രീയമായ മീറ്റർ റീഡിംഗ് സബ്രദായത്തിലും, ഗാർഹിക ഉപഭോക്താക്കൾക്ക് സർക്കാർ സബ്സിഡി പ്രഖ്യാപിക്കുകയും ലോക്ഡൗൺ കാലത്ത് പൂർണമായും കടകളടച്ചിട്ട വ്യാപാരികളെ പാടേ അവഗണിച്ച നടപടിയിൽ പ്രതിഷേധിച്ചും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി തിരുവമ്പാടി യൂണിറ്റ് കെ എസ് ഇ ബി അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിനുമുമ്പിൽ ധർണ്ണ നടത്തി. ധർണ്ണ സമരം യൂണിറ്റ് പ്രസിഡന്റ് ജിജി കെ തോമസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ പുല്ലങ്ങോട്, ഗഫൂർ സിൻഗാർ, ഫൈസൽ ചാലിൽ, എബ്രഹാം ജോൺ, രാജൻ മീര, ഹനീഫ ഏ പി, തോമസ് സെബാസ്റ്റ്യൻ, എന്നിവർ നേതൃത്വം നൽകി.
വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലൂരാംപാറ, ആനക്കാംപോയിൽ യൂണിറ്റുകളും കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. പുല്ലൂരാംപാറ യുണിറ്റ് പ്രസിഡന്റ് രാജൻ തോമസ്, സെക്രട്ടറി ആന്റണി, ആനക്കാംപോയിൽ യൂണിറ്റ് പ്രസിഡന്റ് ജോൺസൺ വയലിൽ, സെക്രട്ടറി ജോയ് ജോസഫ്, ട്രഷറർ ബിജു അരിപ്പാറ, വൈസ് പ്രസിഡന്റ് ഗോപിനാഥൻ, ജോയിന്റ് സെക്രട്ടറി ജോസ് തുടങ്ങിയവർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.







