ലോക മുലയൂട്ടൽ വാരാചരണം; കൂടരഞ്ഞി പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി

കൂടരഞ്ഞി: പോഷൻ അഭിയാൻ പദ്ധതിയുടെ ഭാഗമായി വനിത ശിശു വികസന വകുപ്പ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2023 ഓഗസ്റ്റ് 1 മുതൽ 7 വരെ ലോക മുലയൂട്ടൽ വാരാചരണ ബോധവത്കര പരിപാടികൾ നടത്തും. പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം വാർഡ് 8 കൂമ്പാറ അങ്കണവാടിയിൽ വാർഡ് മെമ്പർ സുരേഷ് ബാബുവിന്റെ അധ്യക്ഷതയിൽ കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു.
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ റോസിലി ജോസ്, വാർഡ് മെമ്പർ ബിന്ദു ജയൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഫസ്‌ലി, അങ്കണവാടി പ്രവർത്തക പങ്കജവല്ലി തുടങ്ങിയവർ സംസാരിച്ചു. അങ്കണവാടി അധ്യാപിക ജലജ മണി പരിപാടികൾക്ക് നേതൃത്വം നൽകി. അങ്കണവാടി പ്രവർത്തകർ, മുലയൂട്ടുന്ന അമ്മമാർ, ഗർഭിണികൾ തുടങ്ങിയവർ പങ്കെടുത്തു. വനിത ശിശു വികസന വകുപ്പ് സ്കൂൾ കൗൺസിലർ നോജി ക്ലാസുകൾ നൽകി. പരിപാടിയുടെ ഭാഗമായി പ്രകൃതി ദത്തമായ പച്ചക്കറികൾ, ഇലക്കറികൾ, പോഷകാഹാര പ്രദർശനം എന്നിവയും സംഘടിപ്പിച്ചു.







