Kodanchery

വേനൽ മഴയിൽ റോഡിൽ ചെളി; യാത്ര ദുഷ്കരം

കോടഞ്ചേരി∙ നിർമാണം നടക്കുന്ന അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡിലും കോടഞ്ചേരി-കക്കാടംപൊയിൽ മലയോര ഹൈവേയിലും ശക്തമായ മഴയിൽ ചെളിവെള്ളം നിറഞ്ഞു റോഡ് ഗതാഗതം തടസ്സപ്പെട്ടു. കാപ്പാട്-തുഷാരഗിരി സംസ്ഥാന പാതയിൽ കോടഞ്ചേരി-പുലിക്കയം ഭാഗത്ത് വിവിധയിടങ്ങളിൽ ചെളിവെള്ളം കെട്ടിക്കിടന്നതു മൂലം ഗതാഗതം ദുഷ്കരമായി. 

ഇരുചക്ര വാഹനങ്ങൾ ചെളിയിൽ തെന്നി അപകടത്തിൽപെട്ടു. കൈതപ്പൊയിൽ-അഗസ്ത്യൻമൂഴി റോഡിൽ അമ്പാട്ട്പടി-കോടഞ്ചേരി ഭാഗത്തും കോടഞ്ചേരി-പുത്തൻകണ്ടം ഭാഗത്തും റോഡിൽ ചെളിയും വെള്ളവും നിറഞ്ഞു. അവധി ദിനത്തിൽ തുഷാരഗിരി, നാരങ്ങാത്തോട് പതങ്കയം, അരിപ്പാറ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തിയ ഒട്ടേറെ പേരുടെ വാഹനങ്ങൾ ചെളി നിറഞ്ഞ റോഡിൽ കുടുങ്ങി.

Related Articles

Leave a Reply

Back to top button