Thiruvambady
പഠനോപകരണങ്ങൾ വിതരണം ചെയ്തു.

തിരുവാമ്പാടി: ബ്ലഡ് ഡോണേഴ്സ് കേരള ഓമശ്ശേരി യുണിറ്റും തിരുവാമ്പാടി ജനമൈത്രി പോലീസും ചേർന്ന് തിരുവാമ്പാടി മുത്തപ്പപുഴ സ്കുൾ വിദ്യാർഥികളായ ഇരുപത്തി അഞ്ചോളം കുട്ടികൾക്ക് സ്കൂൾ ബാഗും മറ്റ് പഠനോപകരണങ്ങളും വിതരണം ചെയ്തു. ചടങ്ങ് തിരുവാമ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
ജനമൈത്രി പോലിസ് ഓഫീസർമാരായ എസ് സി പി ഒ ജിനേഷ് കുര്യൻ, നിഖിൽ ജോസ്, ബ്ലസ് ഡോണേഴ്സ് ഓമശ്ശേരി യുണിറ്റ് ഭാരവാഹികളായ ഷഷദ്, ഷിറാജ്, ഷമീർ, സ്‌കൂൾ പ്രധാന അധ്യാപകൻ ലൈജു എന്നിവർ പങ്കെടുത്തു.







