Thiruvambady

ആവശ്യത്തിന് കുടിവെള്ളം ലഭിക്കാതെ തിരുവമ്പാടി അമ്പലപ്പാറ പ്രദേശവാസികൾ ദുരിതത്തിൽ.

തിരുവമ്പാടി: ഒരു മാസത്തിലേറെയായി ആവശ്യത്തിന് കുടിവെള്ള ലഭ്യതയില്ലാതെ വലയുകയാണ് തിരുവമ്പാടി അമ്പലപ്പാറ പ്രദേശത്തെ ഒരു പറ്റം ജനങ്ങൾ. പ്രദേശത്തെ ഉയർന്ന സ്ഥലങ്ങളിൽ താമസിക്കുന്നവരാണ് കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടുന്നവരിൽ ഏറെയും. ഒന്നിലധികം തവണ കുടിവെള്ള ക്ഷാമവുമായി ബന്ധപ്പെട്ട വിഷയം അധികാരികളെ അറിയിച്ചുവെങ്കിലും പരിഹാരമായില്ലെന്ന് നാട്ടുകാർ പറയുന്നു.

പ്രദേശവാസികളായ ഇരുപതോളം വീടുകളിലേക്കാണ് പേരിനുപോലും വെള്ളം ലാഭമാകാത്ത അവസ്ഥയുള്ളത്, ശേഷിക്കുന്നവരിൽ ഭൂരിഭാഗം വീടുകളിലും വെള്ളത്തിന്റെ ശക്തി കുറവ് മൂലം ടാങ്കിൽ ജലം എത്താത്ത സ്ഥിതിയുമാണ്.

കുടിവെള്ള പദ്ധതിയുടെ ടാങ്കിന്റെ അറ്റകുറ്റ പണികൾ നടത്തിയതിന്റെ ഭാഗമായി ടാങ്കിന്റെ വലുപ്പം കുറഞ്ഞതും, താഴെ ഭാഗത്തുള്ള വീടുകളിൽ മറ്റ് ആവശ്യങ്ങൾക്കായി പദ്ധതിയിലെ വെള്ളം ഉപയോഗിക്കുന്നതും ജല ലഭ്യത കുറയാനുള്ള കാരണമായി ഇവർ ചൂണ്ടിക്കാണിക്കുന്നു.

കുടിവെള്ള ക്ഷമാവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അധികൃതരോടും വാട്ടർ അതോറിറ്റിയിലും പരാതി നൽകിയെങ്കിലും ഏതാനും ദിവസങ്ങളിൽ മോട്ടോർ പ്രവർത്തിപ്പിക്കുവാൻ ജീവനക്കാരനെ ഏർപ്പെടുത്തിയതല്ലാതെ മറ്റൊന്നും ചെയ്യാൻ അധികാരികൾ തയ്യാറായിട്ടില്ല.

ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരിൽ ഏറെയും പ്രായമായവരും രോഗികളും ആണെന്നതും ദുരിതത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്ന വസ്തുതയാണ്.

Related Articles

Leave a Reply

Back to top button