Kozhikode

കോഴിക്കോട് തൂങ്ങി മരിച്ചയാള്‍ക്കും കൊവിഡ്; ഇന്‍ക്വസ്റ്റ് നടത്തിയ പോലീസുകാര്‍ ക്വാറന്റീനില്‍

കോഴിക്കോട്: കോഴിക്കോട് വെള്ളയില്‍ തൂങ്ങി മരിച്ചയാള്‍ക്ക് കൊവിഡ്. വെള്ളയില്‍ കുന്നുമ്മല്‍ സ്വദേശി കൃഷ്ണനാണ് തൂങ്ങി മരിച്ചത്. മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ പോലീസുകാരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം നല്‍കി.

മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്ത സിഐ ഉള്‍പ്പെടെ ഏഴ് പോലീസ് ഉദ്യോഗസ്ഥരോടാണ് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം നല്‍കിയത്. അതെസമയം മരിച്ചയാളുടെ രോഗ ഉറവിടം വ്യക്തമല്ല. ജില്ലയില്‍ ഇന്നലെ ഏഴ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

പോസിറ്റീവായവരില്‍ അഞ്ചു പേര്‍ വിദേശത്ത് ( ഖത്തര്‍ – 3, സൗദി അറേബ്യ- 1, ബഹ്റൈന്‍ -1) നിന്നും, രണ്ടു പേര്‍ മഹാരാഷ്ട്ര, ചെന്നൈ എന്നിവിടങ്ങളില്‍ നിന്ന് വന്നവരാണ്. ജില്ലയില്‍ നിലവില്‍ 88 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്

Related Articles

Leave a Reply

Back to top button