KeralaThamarassery

പുതുപ്പാടി മലപുറം സ്‌കൂളിന് സമീപം വീണ്ടും കാട്ടുപന്നിയുടെ പരാക്രമം

താമരശ്ശേരി: കഴിഞ്ഞ ദിവസം ബൈക്കിന് മുന്നിൽ പന്നി ചാടി ബൈക്ക് യാത്രക്കാരൻ മരണപ്പെട്ട അതേ സ്ഥലത്താണ് അപകടം

സ്‌കൂട്ടര്‍ യാത്രക്കാരായ വിദ്യാര്‍ത്ഥികളാണ് ഇന്ന് കാട്ടുപന്നിയുടെ അക്രമത്തിനിരയായത്. രാവിലെ ഏഴുമണിയോടെ അടിവാരം ഭാഗത്തേക്ക് പോവുകയായിരുന്ന കൊടുവള്ളി സ്വദേശികള്‍ക്ക് നേരെയാണ് പന്നി ചാടി വീണത്.

സ്‌കൂട്ടര്‍ റോഡിലേക്ക് മറിഞ്ഞു വീണു. ഇതില്‍ യാത്ര ചെയ്യുകയായിരുന്ന കൊടുവള്ളി സ്വദേശി റിഷാലി രണ്ട് പല്ലുകള്‍ നഷ്ടപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസം കാട്ടുപന്നിയുടെ കുത്തേറ്റ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച അതേ സ്ഥലത്തായിരുന്നു ഇന്നും കാട്ടുപന്നിയുടെ പരാക്രമം നടന്നത്

Related Articles

Leave a Reply

Back to top button