Thiruvambady

മലയോര മേഖലയിൽ കനത്ത മഴ; ശക്തമായ മലവെള്ളപ്പാച്ചിൽ

തിരുവമ്പാടി: ഇരവഞ്ഞിപ്പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ. ഉൾവനത്തിൽ ഉരുൾപൊട്ടിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

ഇരുവഞ്ഞിപ്പുഴയിൽ അനിയന്ത്രിതമായി വെള്ളം ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ശക്തമായ മഴയാണ് തിരുവമ്പാടി, കോടഞ്ചേരി, കൂടരഞ്ഞി തുടങ്ങിയ മലയോര പഞ്ചായത്തുകളിലെല്ലാം അനുഭവപ്പെടുന്നത്.

കലങ്ങിമറിഞ്ഞ അവസ്ഥയിലാണ് പുഴ ഇപ്പോൾ ഒഴുകുന്നത്. ഇന്ന് ഉച്ചയോടു കൂടിയാണ് പുഴയിൽ വെള്ളം ഉയരാൻ തുടങ്ങിയത്.

ഇരവഞ്ഞിപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും, താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ എല്ലാ മുൻകരുതലുകളും കൈ കൊള്ളണമെന്നും റവന്യൂ പഞ്ചായത്ത് അധികൃതർ അറിയിച്ചിട്ടുണ്ട്.

മുക്കം കാരമൂലയിൽ നിന്ന് വല്ലത്തായ്പാറയിലേക്ക് പോകുന്ന റോഡിലുള്ള വെന്റ് പൈപ്പ് പാലം പൂർണ്ണമായും വെള്ളത്തിനടിയിൽ ആയിട്ടുണ്ട്.

ഇതുവഴിയുള്ള യാത്ര താൽക്കാലികമായി നിരോധിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button