Thiruvambady

മലയോര ഹൈവേ നിർമാണം പുരോഗമിക്കുന്നു

തിരുവമ്പാടി ∙ മലയോര ഹൈവേയുടെ ജില്ലയിലെ  പ്രവ‍ൃത്തി പുരോഗമിക്കുന്നു. കോടഞ്ചേരി മുതൽ കക്കാടംപൊയിൽ വരെയുള്ള ഭാഗത്തിന്റെ പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പാത മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ ചെന്നെത്തുന്നു.

നിലവിലുള്ള റോഡിൽ മേലെ കൂമ്പാറ നിന്ന് ആനക്കല്ലുംപാറ–അകമ്പുഴ–താഴെ കക്കാട് എത്തുന്ന വിധമാണ് മലയോര ഹൈവേ. ഇപ്പോൾ റോഡിന്റെ ഇരുവശത്തും വീതി കൂട്ടുന്ന പ്രവ‍‌ൃത്തിയാണ് നടക്കുന്നത്. കലുങ്കുകളുടെ നിർമാണവും ആരംഭിച്ചു. 34.3 കി.മീ. നീളമുള്ള പാത 12 മീറ്റർ വീതിയിലാണ് നവീകരിക്കുന്നത്. 

ബിഎംബിസി നിലവാരത്തിൽ 7 മീറ്റർ വീതിയിലാണ് ടാറിങ്. കാര്യേജ് വേ, ഓട, പ്രധാന കേന്ദ്രങ്ങളിൽ പൂട്ടുകട്ട വിരിച്ച് നടപ്പാതകൾ, സിഗ്നൽ ലൈറ്റുകൾ, വിശ്രമകേന്ദ്രങ്ങൾ, ബസ് ബേ എന്നിവ ഒരുക്കും. ഊരാളുങ്കൽ ലേബർ സൊസൈറ്റി ആണ് 155 കോടിക്ക് പ്രവൃത്തിയുടെ കരാർ ഏറ്റെടുത്തത്. ഓഗസ്റ്റ് 11ന് പ്രവ‍ൃത്തി ഉദ്ഘാടനം ചെയ്ത മലയോര ഹൈവേയുടെ നിർമാണ കാലാവധി 24 മാസമാണ്.

Related Articles

Leave a Reply

Back to top button