Thiruvambady
തൊണ്ടിമ്മൽ-കുഴികണ്ടം റോഡ് ഉദ്ഘാടനം ചെയ്തു.

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് ലക്ഷം രൂപ ചിലവിൽ പൂർത്തീകരിച്ച തൊണ്ടിമ്മൽ-കുഴികണ്ടം റോഡിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ നിർവഹിച്ചു.
ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ഗീത വിനോദ്, വികസന സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ കെ ആർ ഗോപാലൻ, വികസന സമിതി കൺവീനർ എസ് ജയപ്രസാദ്, ഗണേഷ് ബാബു, കെ കെ ഷാജി, എൻ പ്രമോദ്, കെ പി രമേശ്, അഖിലേഷ്, യൂത്ത് കോഡിനേറ്റർ ജിബിൻ പി ജെ തുടങ്ങിയവർ പങ്കെടുത്തു.







