Kerala

സംസ്ഥാനത്ത് 791 പേർക്ക് കൂടി കൊവിഡ്; 133 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് 791 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 11,066 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 532 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 42 പേരുടെ ഉറവിടം വ്യക്തമല്ല.

വിദേശത്ത് നിന്നെത്തിയ 135 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 98 പേർക്കും രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് നിന്നെത്തിയ 246 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. എറണാകുളം 115, പത്തനംതിട്ട 87, ആലപ്പുഴ 57, കൊല്ലം 47, കോട്ടയം 31, കോഴിക്കോട് 32, തൃശൂർ 32, കാസർഗോഡ് 32, പാലക്കാട് 31, വയനാട് 28, മലപ്പുറം 25, ഇടുക്കി 11, കണ്ണർ 9 പേർ എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ.

Related Articles

Leave a Reply

Back to top button