Koombara

മലയോര മേഖലയിൽ കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിന് ഉജ്ജ്വല വിജയം

സയൻസ് വിഭാഗത്തിൽ 100 % വും, കോമേഴ്‌സ് വിഭാഗത്തിൽ 99% വും, ഹുമാനിറ്റീസിൽ 97% വും വിജയം നേടുവാൻ സ്കൂളിന് സാധിച്ചു. ആകെ പരീക്ഷയെഴുതിയ 178 വിദ്യാർത്ഥികളിൽ 175 പേരും ഉന്നത പഠനത്തിന് അർഹത നേടി.

സാമ്പത്തികമായും, സാമൂഹ്യമായും,പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ പഠിച്ച് വരുന്ന ‘ഫാത്തിമാബി ഹയർ സെക്കൻ്ററി സ്കൂളിൻ്റെ വിജയം മലയോര മേഖലയുടെ ഉന്നതമായ നേട്ടമാണ്. 9 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ+ ലഭിച്ചു. പി ടി.എയുടെയും, ഗ്രാമപഞ്ചായത്തിൻ്റെയും, അധ്യാപകരുടെയും കൂട്ടായ്മയാണ് ഈ നേട്ടത്തിന് കാരണമായത്.

Related Articles

Leave a Reply

Back to top button