Kozhikode

കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; രോഗം ബാധിച്ചത് വിവാഹ ചടങ്ങില്‍ നിന്ന്

കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന് രോഗം ബാധിച്ചത് വിവാഹ ചടങ്ങില്‍ നിന്നാണെന്നാണ് ആശുപത്രി സൂപ്രണ്ട് അറിയിച്ചത്. കണ്ണൂര്‍ ജില്ലയിലെ പാറക്കടവ് വെച്ചായിരുന്നു ഡോക്ടറുടെ വിവാഹ ചടങ്ങുകള്‍ നടന്നത്. വിവാഹത്തിന് അവധി എടുത്തിരുന്നതിനാല്‍ ഈ മാസം മൂന്നിന് ശേഷം ഡോക്ടര്‍ ആശുപത്രിയില്‍ എത്തിയിട്ടില്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

അതേസമയം ജില്ലയില്‍ വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. ഞായറാഴ്ചകളില്‍ ജില്ലയില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ആയിരിക്കും. ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നതിനും വിലക്കുണ്ട്. യോഗങ്ങളും കൂടിച്ചേരലുകളും നിരോധിച്ചിരിക്കുകയാണ്.

വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും ആരാധനാലയങ്ങളിലും ഇരുപത് പേരില്‍ കൂടുതല്‍ പാടില്ലെന്നും നിയന്ത്രണം ലംഘിക്കുന്നവരെ ക്വാറന്റൈന്‍ ചെയ്ത് കൊവിഡ് പരിശോധന നടത്തണമെന്നും ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.

Related Articles

Leave a Reply

Back to top button