കൂടരഞ്ഞി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

കൂടരഞ്ഞി: സെൻ്റ് സെബാസ്റ്റ്യൻ ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സോളി ജോസഫ് അറിയിച്ചു.
കോവിഡ് വ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഓരോ പഞ്ചായത്തിലും എഫ് എൽ ടി സി സജ്ജമാക്കുന്നത്. അടിയന്തര സാഹചര്യം ഉണ്ടാകുന്ന മുറയ്ക്ക് രോഗികളെ ഈ കേന്ദ്രത്തിലേക്ക് മാറ്റും. ഇതിനുള്ള ഭൗതിക സംവിധാനങ്ങൾ പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ ഒരുക്കി വരുകയാണ്.
ആറ് വീതം കട്ടിലുകൾ വീതമാണ് ഒരോ ക്ലാസ്സ് റൂമിലും സജ്ജീകരിക്കുന്നതെന്നും 100 ഓളം ആളുകളെ രോഗികളെ പാർപ്പിക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കുമെന്നും
വിവിധ യുവജന സംഘടനകളുടെ നേതൃത്തത്തിൽ 30 ഓളം ആളുകൾ ചേർന്ന് ക്ലാസ്സ് റൂമുകൾ വൃത്തിയാക്കിയതായും ബാക്കി പ്രവർത്തനങ്ങളും പൂർത്തിയാക്കി സെൻ്റർ പൂർണ്ണ സജ്ജമാക്കാൻ കഴിയുമെന്നും പ്രസിഡൻ്റ് പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോസ് പള്ളിക്കുന്നേൽ, സെക്രട്ടറി വിപിൻ ജോസഫ്,യൂത്ത് കോഓഡിനേറ്റർ നജീബ് കൽപ്പൂര് ,വിവിധ സംഘടന ഭാരവാഹികൾ എന്നിവർ സെൻറർ ഒരുക്കുന്നതിന് നേതൃത്തം നൽകി.







