Kozhikode

കൊവിഡ് മാനദണ്ഡം ലംഘിച്ച് ഡോക്ടറായ മകന്റെ വിവാഹം ആഘോഷമാക്കി; പിന്നാലെ വരന് കൊവിഡും; പിതാവായ കോഴിക്കോട്ടെ കോൺഗ്രസ് നേതാവിനെതിരെ കേസ്

കോഴിക്കോട്: ജില്ലയിൽ കൊവിഡ് വ്യാപനം ശക്തമായി തുടരുന്നതിനിടെ മാനദണ്ഡം ലംഘിച്ച് വിവാഹം ആഘോഷമാക്കി നടത്തിയ സംഭവത്തിൽ പോലീസ് കേസ്. വരനായ ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് പോലീസ് പിതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

കോഴിക്കോട് ചെക്യാട് സ്വദേശി അബൂബക്കറിന് എതിരെയാണ് കേസെടുത്തത്. ഇയാൾ പ്രാദേശിക കോൺഗ്രസ് നേതാവാണ്. കോഴിക്കോട് വളയത്താണ് സംഭവം നടന്നത്.

അബൂബക്കറിന്റെ മകന്റെ വിവാഹ ചടങ്ങിലാണ് കൊവിഡ് മാനദണ്ഡം പാലിക്കാതിരുന്നത്. ഡോക്ടർ കൂടിയായ വരന് കൊവിഡ് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പിതാവിനെതിരെ കേസെടുക്കാൻ പോലീസ് നിർബന്ധിതരാവുകയായിരുന്നു.

Related Articles

Leave a Reply

Back to top button