India

സ്വാതന്ത്രദിന ദിനാഘോഷത്തിൽ പങ്കെടുക്കുന്നവർ ഓഗസ്റ്റ് 1 മുതൽ നിരീക്ഷണത്തിൽ പോകണം

ഓഗസ്റ്റ് 15 ന് സ്വാതന്ത്രദിന ദിനാഘോഷത്തിൽ പങ്കെടുക്കുന്നവർ നിരീക്ഷണത്തിൽ പോകണമെന്ന് നിർദേശം. ഓഗസ്റ്റ് ഒന്ന് മുതൽ 14 വരെ നിരീക്ഷണത്തിൽ പോകാനാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്.

ചടങ്ങിനെത്തുന്നവർക്ക് പ്രധാനമന്ത്രിയുമായി നേരിക്ക് ബന്ധം ഉണ്ടാകാൻ സാധ്യതയുണ്ട്. കൊവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായാണ് മുൻകൂർ നിരീക്ഷണം.

സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കേണ്ടത് എങ്ങനെ ?

14 ദിവസമാണ് നിരീക്ഷണ കാലാവധി. ആരുമായും സമ്പർക്കമില്ലാതെ വേണം ഈ കാലയളവിൽ കഴിയാൻ. വീട്ടുകാരുമായി പോലും സമ്പർക്കം ഇല്ലാതെ ഒരു മുറിയിൽ അടച്ചിരിക്കണം.

എന്തെങ്കിലും ആവശ്യത്തിന് ഡോക്ടറെ കാണണമെങ്കിൽ സർക്കാരിന്റെ സഞ്ജീവനി പദ്ധതിയിലൂടെ ടെലിഫോൺ വഴി സേവനം തേടാം.

NEWS FROM TWENTYFOUR

https://thiruvambadynews.com/wp-admin/post-new.php

Related Articles

Leave a Reply

Back to top button