Thiruvambady

തിരുവമ്പാടി പോലീസ് അറിയിപ്പ്

തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ചികിത്സക്കായോ മറ്റ് ആവശ്യങ്ങൾക്കായോ കോഴിക്കോട് മെഡിക്കൽ കോളേജ്, കെ എം സി ടി മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ പോകുന്നവർ തിരുവമ്പാടി പോലീസ് സ്റ്റേഷനിലും അതതു പഞ്ചായത്തുകളിലെ ആരോഗ്യ വകുപ്പ് അധികൃതർക്കും വിവരം നൽകേണ്ടതാണ്.

അടിയന്തര ഘട്ടങ്ങളിൽ പോകേണ്ടി വരുന്നവർ താമസം കൂടാതെ തന്നെ ഏതെങ്കിലും വിധേന വിവരം അറിയിക്കണം. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഇത്തരം നിർദ്ദേശങ്ങളിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നിയമ നടപടികളിലേക്ക് നീങ്ങുന്നതാണെന്നും തിരുവമ്പാടി ഇൻസ്‌പെക്ടർ ഓഫ് പോലീസ് ഷജു ജോസഫ് അറിയിച്ചു.

Related Articles

Leave a Reply

Back to top button