Kerala
മദ്യപിച്ച് വാഹനമോടിച്ച് കാറിനെ ഇടിച്ചു: കല്ലട ബസ് ഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കല്ലട ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്ത് നിന്ന് ബംഗളൂരിലേക്ക് പോയ കല്ലട ബസിന്റെ ഡ്രൈവറാണ് പിടിയിലായത്.
കഴക്കൂട്ടത്ത് വച്ച് ബസ് കാറില്‍ ഇടിച്ച് അപകടമുണ്ടാക്കിയിരുന്നു. ഇതേതുടര്‍ന്ന് പോലീസ് എത്തിയപ്പോളാണ് ഡ്രൈവര്‍ മദ്യപിച്ചിരുന്നെന്ന് കണ്ടെത്തിയത്. പരിശോധനയില്‍ മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തമായതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.







