Thiruvambady

ഏവർക്കും ഓണാശംസകൾ: ജാഗ്രതയുടെയും കരുതലിന്റെയും ഈ ഓണം ജോസ് ബ്രദേഴ്‌സിനൊപ്പമാകട്ടെ

മലയാള ജനതയുടെ ഏറ്റവും വലിയ ഉത്സവമായ ഓണം വീണ്ടും വന്നെത്തുകയാണ്. കോവിഡ് മഹാമാരിയുടെ ഭീതി അനുദിനം ഉയർന്നുവരുന്ന സാഹചര്യത്തിൽ ശാരീരിക അകലം പാലിച്ച് മാനസിക ഐക്യത്തോടെ ഈ ഓണം കൊണ്ടാടാൻ തയ്യാറെടുക്കുകയാണ് ഓരോ മലയാളിയും.

പ്രതിസന്ധികൾക്കിടയിലെ ഈ ആഘോഷത്തിൽ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൂവിളികളോടെ നിങ്ങളോടൊപ്പം പങ്കാളികളാവുകയാണ് ജോസ് ബ്രദേഴ്‌സ് വെഡിങ് സെന്ററും. ഈ ഓണക്കാലത്തെ ഷോപ്പിങ് തീർത്തും വ്യക്തിഗത അകലം പാലിച്ചുകൊണ്ടും മറ്റെല്ലാ സുരക്ഷാ സജ്ജീകരണങ്ങളോടെയും നടത്തുവാനുള്ള ക്രമീകരണങ്ങൾ ഞങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു.

പൊന്നോണപ്പുലരിയെ വരവേൽക്കാൻ വൈവിധ്യമാർന്ന നിറങ്ങൾ ചാലിച്ച പുതുപുത്തൻ വസ്ത്രങ്ങളുടെ കമനീയ ശേഖരവും അതോടൊപ്പം കൈനിറയെ ഓണസമ്മാനങ്ങളുമായാണ് അറുപത്തി അഞ്ച് വർഷക്കാലമായി തിരുവമ്പാടിയിൽ വസ്ത്ര വ്യാപാര രംഗത്തു പ്രവർത്തിക്കുന്ന ജോസ് ബ്രദേഴ്‌സ് വെഡിങ് സെന്റർ പ്രിയ ഉപഭോക്താക്കൾക്ക് മുന്നിലെത്തുന്നത്.

കൂടാതെ ജോസ് ബ്രദേഴ്സ് വെഡിങ് സെന്ററിലെ മികച്ച കലക്ഷനുകളിൽനിന്നും ഉപഭോക്താക്കളുടെ അവശ്യമനുസരിച്ച് യഥേഷ്ടം തിരഞ്ഞെടുക്കാവുന്ന, അവ ഉത്തരവാദിത്വത്തോടുകൂടി സുരക്ഷിതമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീടുകളിൽ എത്തിച്ചു നല്കുന്ന ഹോം ഷോപ്പിങ് പദ്ധതിയും ഞങ്ങളുടെ മാത്രം പ്രത്യേകതയാണ്. അഞ്ഞൂറ് രൂപക്ക് മേലെയുള്ള എല്ലാ പർച്ചേസുകൾക്കും സ്ഥാപനത്തിന്റെ ഇരുപത്തിയഞ്ച് കിലോമീറ്റർ ചുറ്റളവിൽ സൗജന്യ ഡെലിവറി ലഭ്യമാണ്.

എല്ലാ മാന്യ ഉപഭോക്താക്കൾക്കും ഹൃദ്യമായ സ്വാഗതം.

Related Articles

Leave a Reply

Back to top button