Local

പാലക്കടവ്- പാറപ്പടി റോഡ് ഉദ്ഘാടനം ചെയ്തു

തിരുവമ്പാടി ഗ്രാമപഞ്ചാത്തിലെ 15-ാം വാർഡിൽ തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി നിർമ്മിച്ചപാലക്കടവ്- പാറപ്പടി റോഡ് ഉദ്ഘാനം പഞ്ചായത്ത് പ്രസിഡൻ്റ് പിടി അഗസ്റ്റിൻ നിർവഹിച്ചു.2018-19 വർഷത്തെയും 2019-20 വർഷത്തെയും തൊഴിലുറപ്പ് ഫണ്ട് ഉപയോഗിച്ചാണ് 600 മീറ്റർ നീളം വരുന്ന റോഡ് 13 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ചിരിക്കുന്നത്.

പാലക്കടവ് നിവാസികളുടെ ഏറെ കാലത്തെ ആവശ്യമാണ് ഇതോടു കൂടിയ യാദാർത്ഥ്യമായിരിക്കുന്നത്. വികസനകാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ കെ ആർ ഗോപാലൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തൊഴിലുറപ്പ്AE അമൽ, തങ്കപ്പൻ കോമ്പാറ, റോയി കടപ്ര, യൂത്ത് കോഡിനേറ്റർ ജിബിൻ പി ജെ, മെവിൻ പി സി, മോബിൻ പാണ്ടിക്കോട്ട്, ചന്ദ്രൻ കൊട്ടാരത്തിൽ, അജയ് മോൻ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button