Koodaranji

കൂടരഞ്ഞിയിൽ വാഹനത്തിൽനിന്ന് ഓയിൽ റോഡിൽ ചോർന്ന് മറ്റ് വാഹനങ്ങൾ അപകടത്തിൽ പെട്ടു

കൂടരഞ്ഞി: കൂമ്പാറ റോഡിൽ വീട്ടിപ്പാറയ്ക്ക് സമീപം വാഹനത്തിൽ നിന്ന് ചോർന്ന ഓയിൽ റോഡിൽ പരന്ന് കാർ അപകടത്തിൽ പെട്ടു. കൂമ്പാറ ഭാഗത്ത് നിന്ന് വരികയായിരുന്ന ആൾട്ടോ കാർ ആണ് റോഡിൽ നിന്ന് തെന്നി മാറി ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല.

ഇതുവഴി കടന്നുപോയ മറ്റ് ചില വാഹനങ്ങളും റോഡിൽ നിന്ന് തെന്നി മാറിയെങ്കിലും വലിയ രീതിയിലുള്ള അപകടങ്ങൾ സംഭവിച്ചില്ല. ഓയിൽ ചോർന്നത് ലോറിയിൽ നിന്നോ മറ്റ്‌ വലിയ വാഹനങ്ങളിൽ നിന്നോ ആണെന്നാണ് നിഗമനം. മുക്കം ഫയർ ഫോഴ്സും തിരുവമ്പാടി പോലീസും പഞ്ചായത്ത് മെമ്പർ ഏലിയാമ്മ ഇടമുളയിലിന്റെ നേതൃത്വത്തിൽ നാട്ടുകാരും ചേർന്ന് റോഡ് വൃത്തിയാക്കി ഗതാഗതം പുനഃസ്ഥാപിച്ചു.

Related Articles

Leave a Reply

Back to top button