Thiruvambady

തിരുവമ്പാടി ഗ്രാമപഞ്ചായത്തും ഇൻ്റലിജൻ്റ് ഈ ഗവേണൻസ് സംവിധാനത്തിലേക്ക്

തിരുവമ്പാടി: ഇൻ്റഗ്രേറ്റഡ് ലോക്കൽ ഗവേർണൻസ് മനേജ്മെൻ്റ് സിസ്റ്റം കേരളത്തിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നടപ്പാക്കുന്നതിൻ്റെ ഒന്നാം ഘട്ടമായി 150 ഗ്രാമ പഞ്ചായത്തുകൾ ഇൻ്റലിജൻ്റ് ഈ ഗവേർണൻസിലേക്ക് മാറുകയാണ്.ഈ 150 പഞ്ചായത്തുകളിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്തും ഉൾപ്പെടുന്നു എന്നുള്ളത് നമ്മുക്ക് ഏറെ അഭിമാനിക്കാവുന്ന കാര്യമാണ്.

സംസ്ഥാന സർക്കാരിൻ്റെ 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ പഞ്ചായത്തിലെ മുഴുവൻ സേവനങ്ങളും ജനങ്ങളുടെവിരൽതുമ്പിലേക്കെത്തുകയാണ്.

28/09/2020 ന് രാവിലെ 10.30 ന് ബഹു.മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കുന്നതോടൊപ്പംഅതാത് തദ്ദേശഭരണ സ്ഥാപനങ്ങളിൽ പ്രാദേശിക ഉദ്ഘാടനം നടക്കും. തിരുവമ്പാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ ഉദ്ഘാടനം നിർവ്വഹിക്കും.

Related Articles

Leave a Reply

Back to top button