Kozhikode

കോഴിക്കോട് കൊവിഡ് ബാധിച്ച് അഞ്ച് മാസം പ്രായമായ കുഞ്ഞ് മരിച്ചു; ഉറവിടം വ്യക്തമല്ല

കോഴിക്കോട്: അഞ്ചുമാസം പ്രായമായ കുഞ്ഞ് കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് ചാലിയം സ്വദേശി മുഹമ്മദ് ഷരീഫിന്റെ മകന്‍ മുഹമ്മദ് റെസിയാന്‍ ആണ് മരണത്തിന് കീഴടങ്ങിയത്. ഇന്ന് രാവിലെ 6.05 ഓടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കുഞ്ഞിനെ എത്തിച്ചത്. കുഞ്ഞിന് കടുത്ത പനിയുണ്ടായിരുന്നു.

ഗുരുതരാവസ്ഥയില്‍ ആയിരുന്നതിനാല്‍ കുഞ്ഞിനെ അപ്പോള്‍ തന്നെ വെന്റിലേറ്ററിലേക്ക് മാറ്റി. ഈ സമയം തന്നെ ആന്റിജന്‍ പരിശോധനയ്ക്കുള്ള സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. 6.15 ഓടു കൂടി കുഞ്ഞ് മരണപ്പെടുകയായിരുന്നു. അതേസമയം കുഞ്ഞിന് എവിടെനിന്നാണ് കൊവിഡ് ബാധയേറ്റതെന്ന കാര്യത്തില്‍ വ്യക്തതയില്ല.

Related Articles

Leave a Reply

Back to top button