Thiruvambady
ഏഴ് കോവിഡ് പോസിറ്റീവ് കേസുകൾ; തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു

തിരുവമ്പാടിയിൽ ഇന്ന് നടത്തിയ നൂറ് പേരുടെ കോവിഡ് പരിശോധനയിൽ അഞ്ച് പേർക്കും തിരുവമ്പാടി സ്വദേശികളായ ആരോഗ്യ പ്രവർത്തക ഉൾപ്പെടെ മറ്റ് രണ്ട് പേർക്കും കോവിഡ് സ്ഥിരീകരിച്ചു.
നൂറ് പേർക്ക് നടത്തിയ പരിശോധനയിൽ ഫലം പോസറ്റീവായ ഗ്രാമപഞ്ചായത്ത് 10-ാം വാർഡ് മെമ്പറുമായും, ഹരിതകർമ്മ സേന അക്കൗണ്ടൻ്റുമായും, തിരുവമ്പാടി മെഡിക്കൽസ് ജീവനക്കാരനുമായും ഒക്ടോബർ 10 മുതൽ സംമ്പർക്കത്തിൽ വന്നവർ സ്വയം നിരീക്ഷണത്തിൽ പോകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.
പഞ്ചായത്ത് പ്രതിനിധിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ ഗ്രാമപഞ്ചായത്ത് ഓഫീസ് പൂർണമായും അടച്ചിടുവാനും അണുനശീകരണതിന് ശേഷം രണ്ട് ദിവസങ്ങൾക്ക് ശേഷം തുറന്ന് പ്രവർത്തിക്കുവാനും തീരുമാനമായി.







