India
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകുന്നേരം 6 മണിക്ക്.

ഒരു സന്ദേശം അറിയിക്കാനുണ്ടെന്നും വൈകുന്നേരം ആറ് മണിക്ക് എല്ലാവരും ഒപ്പമുണ്ടാകണമെന്നുമുള്ള വിവരം പ്രധാനമന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ പുറത്തു വിട്ടത്.
‘എന്റെ സഹപൗരന്മാരോട് ഒരു സന്ദേശം പങ്കുവയ്ക്കാനുണ്ട്. ഇന്ന് വൈകിട്ട് ആറുമണിക്ക് എല്ലാവരും എനിക്കൊപ്പം പങ്കുചേരണം’ എന്നായിരുന്നു ട്വീറ്റ്.
ഏത് വിഷയം സംബന്ധിച്ചാണ് പ്രധാനമന്ത്രി സംസാരിക്കാൻ പോകുന്നതെന്ന് വ്യക്തമാക്കിയില്ലെങ്കിലും രാജ്യത്തെ കോവിഡ് സാഹചര്യം സംബന്ധിച്ചാകാമെന്ന് വിലയിരുത്തലുണ്ട്.
പ്രധാനമന്ത്രിയുടെ പ്രസംഗം തിരുവമ്പാടി ന്യൂസ് തൽസമയം സംപ്രേക്ഷണം ചെയ്യുന്നതാണ്.







