Thiruvambady

ഇന്ന് തിരുവമ്പാടിയിൽ 6 കോവിഡ് പോസിറ്റീവ് കേസ്; നാളെ മുതൽ തിരുവമ്പാടി കണ്ടൈൻമെന്റ് സോൺ ആയേക്കും

തിരുവമ്പാടി: ഗ്രാമപഞ്ചായത്തിൽ ഇന്ന് 6 കോവിഡ് പോസിറ്റീവ് കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തു. തുടർച്ചയായി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് പൂർണമായും കണ്ടൈൻമെൻറ് സോൺ ആയേക്കും, താഴെ തിരുവമ്പാടി മുതൽ വില്ലേജ് ഓഫീസ് വരെയുള്ള കടകൾ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തി അടയ്ക്കാൻ നിർദ്ദേശം നൽകിയതായി ഗ്രാമപഞ്ചായത്ത് അറിയിച്ചു.

ജില്ലാ കലക്ടറുടെ ഉത്തരവ് ഇറങ്ങുന്നതോടു കൂടി നാളെ മുതൽ കണ്ടോൺമെൻറ് സോൺ നിലവിൽ വന്നേക്കും, അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്നു പ്രവർത്തിക്കും.

Related Articles

Leave a Reply

Back to top button