Koodaranji

കക്കാടംപൊയിലിൽ പ്രതിഷേധസംഗമവുമായി താമരശ്ശേരി രൂപതയിലെ ക്രൈസ്തവ സംഘടനകൾ

കക്കാടംപൊയിൽ: ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രമായ വിശുദ്ധ കുരിശിനെ അപമാനിച്ച സാമൂഹ്യവിരുദ്ധർക്കെതിരെ കേസെടുക്കണമെന്നും ക്രൈസ്തവമൂല്യങ്ങളെയും ക്രൈസ്തവ മത ചിഹ്നങ്ങളെയും സംരക്ഷിക്കുവാൻ നിയമം അനുശാസിക്കുന്ന എല്ലാ അവകാശങ്ങളും സംരക്ഷിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് കെ സി വൈ എം, എ കെ സി സി എന്നീ സംഘടനകളുടെ നേതൃത്വത്തിൽ കാവൽ സമരം നടത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തപ്പെട്ട പ്രതിഷേധ സമരം താമരശ്ശേരി രൂപത അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു.

1979ൽ സ്ഥാപിതമായ ക്രൈസ്തവ വിശ്വാസത്തിന്റെ പ്രതീകമായ കുരിശിനെ അപമാനിക്കുന്നത് നോക്കി നിൽക്കാൻ ആവില്ലെന്നും മുൻപും ഇത്തരം അവഹേളനങ്ങൾ ഉണ്ടായിട്ടും, നാട്ടുകാരുടെ പ്രതിഷേധങ്ങൾ അവഗണിച്ച് വീണ്ടും സമാന സംഭവങ്ങൾ അരങ്ങേറുന്നത് നോക്കി നിൽക്കാൻ ആവില്ലെന്നും രൂപതാ അധികാരികൾ കൂട്ടിച്ചേർത്തു. കാസ, ക്രോസ്, ജീസസ് യൂത്ത് തുടങ്ങി നിരവധി സംഘടനകൾ സമരത്തിന് പിന്തുണയുമായി രംഗത്തെത്തി.

രൂപതാ ചാൻസലർ ഫാ. ജോർജ് മുണ്ടനാട്ട്, കെ സി വൈ എം താമരശ്ശേരി രൂപത ഡയറക്ടർ ഫാ. ജോർജ് വെള്ളയ്ക്കാക്കുടിയിൽ, കെ സി വൈ എം താമരശ്ശേരി രൂപത പ്രസിഡന്റ് വിശാഖ് തോമസ്, കക്കാടംപൊയിൽ ഇടവക വികാരി ഫാ. സുദീപ് കിഴക്കരകാട്ട്, മാതൃസംഗം ഡയറക്ടർ ഫാ. ജേക്കബ് കപ്പലുമാക്കൽ, എ കെ സി സി രൂപത പ്രസിഡന്റ്‌ ബേബി പെരുമാലിൽ, രൂപത പാസ്റ്റർ കൗൺസിൽ സെക്രട്ടറി ബെന്നി ലുക്കോസ്, കെ സി വൈ എം അസി. ഡയറക്ടർ ഫാ. മാത്യു തൂമുള്ളിൽ, കെ സി വൈ എം രൂപത ജനറൽ സെക്രട്ടറി അഭിലാഷ് കുടിപ്പാറ, തോട്ടുമുക്കം മേഖല പ്രസിഡന്റ്‌ നിതിൻ പുലക്കുടിയിൽ, രൂപത ഉപാധ്യക്ഷൻ ജസ്റ്റിൻ സൈമൺ, കാസാ പ്രതിനിധി അമൽ മങ്കലശേരി, ക്രോസ് പ്രതിനിധി ദീപേഷ്, ജീസസ് യൂത്ത് പ്രതിനിധി നിധിൻ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button