TOP NEWS
തിരഞ്ഞെടുപ്പ് പ്രചാരണം; വാഹനങ്ങള്‍ക്കും ഉച്ചഭാഷിണികള്‍ക്കും നിയന്ത്രണംഫുട്ബോൾ‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചുതിരുവമ്പാടിയിൽ വിവിധ പാർട്ടികളിൽ നിന്നും രാജിവെച്ച് കോൺഗ്രസിൽ ചേർന്നുതിരുവമ്പാടിയിൽ ഇന്ന് 22 കോവിഡ് പോസിറ്റീവ് കേസുകൾകോഴിക്കോട് ജില്ലയില്‍ ഇന്ന് 833 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.സംസ്ഥാനത്ത് ഇന്ന് 6491 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 5669 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗംകൊവിഡ്; മൃതദേഹം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിരണ്ടും നാലും ഒഴികെയുള്ള ശനിയാഴ്ചകളിൽ ബാങ്കുകൾ തുറന്നു പ്രവർത്തിക്കും; അവധി പിൻവലിച്ചുപ്ലസ് വണ്‍ വേക്കന്‍സി സീറ്റുകളിലെ പ്രവേശനം; 27 വരെ അപേക്ഷ നല്‍കാംകോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ അന്തരിച്ചു
World

പ്രമുഖ ഹോളിവുഡ് താരം ഷോണ്‍ കോണറി അന്തരിച്ചു

ലണ്ടന്‍: പ്രമുഖ ഹോളിവുഡ് താരവും ജെയിംസ് ബോണ്ട് ചിത്രത്തിലെ നായകനുമായിരുന്ന ഷോണ്‍ കോണറി (90) അന്തരിച്ചു.  ഇദ്ദേഹത്തിന്റെ കുടുംബമാണ് മരണവാര്‍ത്ത ബിബിസിയെ അറിയിച്ചത്.

ഇതിഹാസ കഥാപാത്രത്തെ അവതരിപ്പിച്ച ഇദ്ദേഹത്തിനു മികച്ച സഹനടനുള്ള ഓസ്‌കര്‍ പുരസ്‌കാരം, മൂന്ന് ഗോള്‍ഡന്‍ ഗ്ലോബ്‌സ്, രണ്ട് ബഫ്ത അവാര്‍ഡുകള്‍ തുടങ്ങിയവ ലഭിച്ചിരുന്നു. 1962ല്‍ പുറത്തിറങ്ങിയ ‘ഡോ. നോ’ മുതല്‍ 1983ല്‍ പുറത്തിറങ്ങിയ ‘നെവര്‍ സേ നെവര്‍ എഗെയിന്‍’ എന്ന ചിത്രം വരെയുള്ള ഏഴ് ബോണ്ട് ചിത്രങ്ങളിലാണ് കോണറി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്.

‘ദി അണ്‍ടച്ചബിള്‍സ്’ എന്ന ചിത്രത്തിലെ ഐറിഷ് പോലിസുകാരനായി അഭിനയിച്ചതിനാണ് 1988 ല്‍ മികച്ച സഹനടനുള്ള ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചത്. ‘മര്‍ഡര്‍ ഓണ്‍ ദ് ഓറിയന്റ് എക്‌സ്പ്രസ്’, ‘ദി റോക്ക്’, ‘ഫൈന്‍ഡിങ് ഫോറസ്റ്റര്‍’, ‘ഡ്രാഗണ്‍ ഹാര്‍ട്ട്’ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ‘ദി ഹണ്ട് ഫോര്‍ റെഡ് ഒക്ടോബര്‍’, ‘ഇന്ത്യാന ജോണ്‍സ് ആന്‍ഡ് ലാസ്റ്റ് ക്രൂസേഡ്’, ‘ദി റോക്ക് 2’ എന്നിവയിലും അദ്ദേഹം അഭിനയിച്ചു. 2003ല്‍ പുറത്തിറങ്ങിയ ‘ലീഗ് ഓഫ് എക്‌സ്ട്രാ ഓര്‍ഡിനറി ജെന്റില്‍മെന്‍’ എന്ന ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

3 + two =

Back to top button
COVID-19-LIVE