പ്ലസ് വണ്‍ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ഇന്ന് 10 മണിക്ക് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് തിങ്കളാഴ്ച 10 മുതല്‍ പ്രവേശനം സാധ്യമാകുംവിധം പ്രസിദ്ധീകരിക്കും.
വിവരംwww.hscap.kerala.gov.inലെ Candidate Login-SWSലെ Supplementary Allot Results ലിങ്കിലൂടെ ലഭിക്കും. കാന്‍ഡിഡേറ്റ് ലോഗിനിലെ Supplementary Allot Results ലിങ്കില്‍ നിന്ന് ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിലെ തീയതിയിലും സമയത്തും സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല് സഹിതം രക്ഷാകര്‍ത്താവിനൊപ്പം ഹാജരാകണം.
അലോട്ട്മെന്റ് ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷമുള്ള ഒഴിവ് 12ന് പ്രസിദ്ധീകരിക്കും. ഇതിലേക്ക് അന്ന് അപേക്ഷ സമര്‍പ്പിക്കാം.
വിശദനിര്‍ദേശങ്ങള്‍ വെബ്സൈറ്റില്‍.







