Thiruvambady
തിരുവമ്പാടിയിൽ വിവിധ പാർട്ടികളിൽ നിന്നും രാജിവെച്ച് കോൺഗ്രസിൽ ചേർന്നു

തിരുവമ്പാടി: സി പി ഐ എം പ്രവർത്തകരായ കല്പക മുസ്തഫയും കുടുംബവും കേരളകോൺഗ്രസ് (എം) തമ്പലമണ്ണ വാർഡ് പ്രസിഡൻ്റും തിരുവമ്പാടി ക്ഷീരോൽപാദകസംഘം ഡയറക്ടറുമായ ജോസ് ചേർക്കാപ്പുഴയും കുടുംബവും പ്രസ്തുത സംഘടനകളിൽ നിന്നും രാജിവെച്ച് കോൺഗ്രസിൽ ചേർന്നു.
മണ്ഡലം പ്രസിഡൻ്റ് ബോസ് ജേക്കബിൻ്റ് അദ്ധ്യക്ഷതയിൽ ചേർന്ന സ്വീകരണ യോഗം ഡി സി സി ജനറൽ സെക്രട്ടറി ബാബു കെ പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. ടി ജെ കുര്യാച്ചൻ, ഹനീഫ ആച്ചപ്പറമ്പിൽ, റോബർട്ട് നെല്ലിക്കത്തെരുവിൽ, രാമചന്ദ്രൻ കരിമ്പിൽ, ടി എൻ സുരേഷ്, ജിതിൻ പല്ലാട്ട്, അജ്മ്മൽ യൂ സി എന്നിവർ പ്രസംഗിച്ചു.







