Thiruvambady

തിരുവമ്പാടിയിൽ മെഡിക്കൽ ലബോറട്ടറി ജീവനക്കാരിക്ക് നേരെ അക്രമം നടന്ന സംഭവത്തിൽ പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു

തിരുവമ്പാടി: മുക്കം നഗരസഭ അഞ്ചാം ഡിവിഷനിലെ സി പി ഐ എം സ്ഥാനാർഥിയുടെ ഭാര്യയും തിരുവമ്പാടിയിലെ സ്വകാര്യ മെഡിക്കൽ ലാബിലെ ജീവനക്കാരിയുമായ ഷാനിദയ്ക്ക് നേരെ അജ്ഞാതന്റെ അക്രമം നടന്ന സംഭവത്തിൽ പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു.

സ്ഥലത്തെ പത്തോളം സി സി ടി വി കാമറകൾ പോലീസ് പരിശോധിച്ചുവെങ്കിലും പ്രതിയെ കുറിച്ച് കാര്യമായ സൂചനകൾ ലഭിച്ചില്ല. രേഖാചിത്രത്തിലുള്ള പ്രതിയെ കുറിച്ച് സൂചന ലഭിക്കുന്നവർ തിരുവമ്പാടി പോലീസുമായി ബന്ധപ്പെടേണ്ടതാണെന്ന് തിരുവമ്പാടി പോലീസ് അറിയിച്ചു.

Related Articles

Leave a Reply

Back to top button