India
രാജ്യത്ത് ബിഐഎസ് നിലവാരമുള്ള ഹെല്‍മറ്റുകള്‍ മാത്രമേ പാടുള്ളുവെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് ബിഐഎസ് നിലവാരമുള്ള ഹെല്‍മറ്റുകള്‍ മാത്രമേ നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യാന്‍ പാടുള്ളുവെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.
രാജ്യത്ത് നിലവാരം കുറഞ്ഞ ഹെല്‍മറ്റ് വില്‍ക്കുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കുമെന്നും അപകടത്തില്‍പ്പെടുന്നവരെ മാരകമായ പരിക്കുകളില്‍ നിന്നും സംരക്ഷിക്കാന്‍ ഈ ഉത്തരവ് സഹായിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
റോഡ്, ഗതാഗത, ദേശീയ പാത മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.







