Thiruvambady

തിരുവമ്പാടിയിൽ ജോസഫ് ഗ്രൂപ്പ് നേതാക്കൾ രാജിവെച്ച് മാണി ഗ്രൂപ്പിൽ ചേർന്നു

തിരുവമ്പാടി: കേരള കോൺഗ്രസ് ജോസഫ് വിഭാഗം തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് സിജോ വടക്കയിൻതോട്ടത്തിൽ, ജനറൽ സെക്രട്ടറി ബെന്നി കടമ്പനാട്ട്, വൈസ് പ്രസിഡന്റ് സാബു തോട്ടത്തിൽ, ജോബി വെള്ളാരംകുന്നേൽ എന്നിവർ രാജിവെച്ച് കേരള കോൺഗ്രസ് (എം)ൽ ചേർന്നതായി ജില്ലാ നേതൃത്വം പറഞ്ഞു.

കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ടി.എം ജോസഫ് , മണ്ഡലം പ്രസിഡന്റ് ജോയി മ്ലാക്കുഴി, നിയോജ മണ്സലം ജനറൽ സെക്രട്ടറി വിനോദ് കിഴക്കയിൽ, പഞ്ചായത്ത് അംഗം വിൽസൺ താഴത്ത് പറമ്പിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സിജോ വടക്കയിൻതോട്ടത്തിലിൽ താൽക്കാലിക പ്രസിഡണ്ട് മാത്രമായിരുന്നു എന്നും, പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് ഭാഗമായി പാർട്ടിയിൽനിന്ന് മുൻപുതന്നെ പുറത്താക്കിയിരുന്നു എന്നും, ബെന്നി കടമ്പനാട്ടിന് പാർട്ടി ഭാരവാഹിത്വം ഒന്നും നൽകിയിട്ടില്ലെന്നും ജോസഫ് വിഭാഗം ജില്ലാ നേതൃത്വം പറഞ്ഞു.

Related Articles

Leave a Reply

Back to top button