Kozhikode

ഹര്‍ത്താല്‍; കോഴിക്കോട് കടകള്‍ അടപ്പിക്കാനും വാഹനം തടയാനും ശ്രമിച്ചതിന് രണ്ടുപേര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് സംയുക്ത സമിതി പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ തുടരുകയാണ്. അതേസമയം കോഴിക്കോട് കടകള്‍ അടപ്പിക്കാനും വാഹനം തടയാനും ശ്രമിച്ചതിന് രണ്ടു പേരെ പോലീസ് കസ്റ്റഡില്‍ എടുത്തു. മുന്‍കരുതലിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുന്നുറോളം പേരെ കരുതല്‍ തടങ്കലില്‍ ആക്കിയിരിക്കുകയാണ്.

കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നതിനാല്‍ ഹര്‍ത്താല്‍ തിരുവനന്തപുരത്തെ കാര്യമായി ബാധിച്ചിട്ടില്ല. എന്നാല്‍ കാസര്‍കോട് ജില്ലയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. ഇവിടെ കര്‍ണ്ണാടകയുടെ സ്റ്റേറ്റ് ബസുകളും നിരത്തില്‍ ഇറങ്ങിയിട്ടില്ല.

അതേസമയം ശബരിമല തീര്‍ത്ഥാടനം കണക്കില്‍ എടുത്ത് റാന്നി താലൂക്കിനെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് നടക്കാനിരിക്കുന്ന പിഎസ്‌സി, സ്‌കൂള്‍, സര്‍വകലാശാല പരീക്ഷകള്‍ക്കും മാറ്റമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles

Leave a Reply

Back to top button