India
സിബിഎസ്ഇ 10, 12 ക്ലാസ്സുകളിലെ പരീക്ഷ മേയ് നാലിന് ആരംഭിച്ച് ജൂണ്‍ പത്തിന് അവസാനിക്കും

ന്യൂഡല്‍ഹി: സിബിഎസ്ഇ 10, 12 ക്ലാസ്സുകളിലെ പരീക്ഷാ തിയ്യതികള്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്റിയാല് പ്രഖ്യാപിച്ചു. മേയ് നാലിന് ആരംഭിക്കുന്ന പരീക്ഷകള്‍ ജൂണ്‍ പത്തിന് അവസാനിക്കും. പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് ഒന്നിന് ആരംഭിക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. പരീക്ഷാഫലം ജൂലൈ 15-ന് പ്രഖ്യാപിക്കും.
കോവിഡ് 19 പശ്ചാത്തലത്തില്‍ സാമൂഹിക അകലം ഉറപ്പാക്കിക്കൊണ്ടായിരിക്കും പരീക്ഷകള്‍ നടത്തുക. സിബിഎസ്ഇ സിലബസില്‍ 30 ശതമാനം കുറവ് വരുത്തിയിരുന്നു.
പരീക്ഷാ കേന്ദ്രങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി അറിയിച്ചു.






