Mukkam

പെട്രോള്‍-ഡീസല്‍ വിലവര്‍ധനവിനെതിരെ ട്രാക്റ്റര്‍ തള്ള് വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധം

മുക്കം: അടിക്കടി പെട്രോള്‍-ഡീസല്‍ വിലവര്‍ധിപ്പിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ കൊള്ളക്കെതിരെ മുക്കം അങ്ങാടിയില്‍ ട്രാക്റ്റര്‍ തള്ളി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വേറിട്ട പ്രതിഷേധം ശ്രദ്ധേയമായി. പാര്‍ട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി മണ്ഡലം പ്രസിഡന്റ് കെ.സി അന്‍വര്‍ ഉദ്ഘാടനം ചെയ്തു.

ഇന്ധനനികുതി വരുമാനം ഗണ്യമായി ഉയര്‍ന്നിട്ടും ഇളവ് നല്‍കാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വില കുത്തനെ കൂട്ടി ജനങ്ങളുടെ രക്തം ഊറ്റിക്കുടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നികുതിയില്ലാതെ പെട്രോളിന് 29.78 രൂപയും ഡീസലിന് 30.95 രൂപയും മാത്രമമാണ്. വര്‍ധിപ്പിച്ച നികുതി കുറക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ ചെറുവാടി മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി ഇ.കെ.കെ ബാവ, നാസര്‍ പുല്ലൂരാംപാറ എന്നിവര്‍ സംസാരിച്ചു. ശംസുദ്ദീന്‍ ആനയാംകുന്ന്, നൗഫല്‍ വലിയപറമ്പ്, ഹാരിസ് മുറമ്പാത്തി, വി. മുജീബ്, അന്‍വര്‍, അബ്ദുറഹ്മാന്‍ കാരക്കുറ്റി, ഉബൈദ് കൊടപ്പന, നസീം എ.പി, സലീം പുന്നക്കല്‍, യൂസുഫ്. കെ.സി, എസ് ഖമറുദ്ദീന്‍, അസീസ് തോട്ടത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Leave a Reply

Back to top button