Thamarassery

താമരശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ തച്ചംപൊയിൽ ശാഖ ഉദ്ഘാടനം ചെയ്തു

താമരശ്ശേരി സർവീസ് സഹകരണ ബാങ്ക് തച്ചംപൊയിൽ ആരംഭിച്ച ശാഖയുടെ ഔപചാരികമായ ഉൽഘാടനകർമ്മം കേരള തൊഴിൽ എക്സ്സൈസ് വകുപ്പ് മന്ത്രി ടി .പി .രാമകൃഷ്ണൻ നിർവ്വഹിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജെ .ടി .അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.

ആദ്യനിക്ഷേപ സ്വീകരണം കൺസ്യൂമർ ഫെഡ് ചെയർമാൻ എം . മെഹബൂബും, ആദ്യ വായ്പ വിതരണം കേരള ബാങ്ക് കോഴിക്കോട് റീജിയണൽ മാനേജർ അബ്ദുൽ മുജീബും, കുടുംബശ്രീ വായ്പ വിതരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഖദീജ സത്താറും, വനിതകൾക്കുള്ള വാഹനവായ്പ വിതരണം ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ .അരവിന്ദനും, ആദ്യ ജി .ഡി . എസ് സ്വീകരിക്കൽ ഗ്രാമപഞ്ചായത്ത്‌ മെമ്പർ റംല ഖാദറും നിർവഹിച്ചു.

സെക്രട്ടറി കെ .സൗദാമിനി റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത്‌ മെമ്പർ എ .പി .സജിത്ത്, കാർഷിക വികസന ബാങ്ക് പ്രസിഡന്റ്‌ എ .രാഘവൻമാസ്റ്റർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ആർ .പി .ഭാസ്കരൻ, സൈനുൽ ആബിദീൻ തങ്ങൾ, ഗിരീഷ് തേവള്ളി, സോമൻ പിലാത്തോട്ടം, കെ .വി .സെബാസ്റ്റ്യൻ, ഇ.ശിവരാമൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി അമീർമുഹമ്മദ് ഷാജി ,ക്ഷീരസംഘം പ്രസിഡന്റ്‌ വി. കുഞ്ഞിരാമൻ, ബാങ്ക് ഡയറക്ടർ കെ .പി .രാധാകൃഷ്ണൻ, പ്രദീപൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബാങ്ക് പ്രസിഡന്റ്‌ പി .സി .അബ്ദുൽ അസീസ് സ്വാഗതവും വൈസ് പ്രസിഡന്റ്‌ കെ. സദാനന്ദൻ നന്ദിയും പറഞ്ഞു .

Related Articles

Leave a Reply

Back to top button