Thiruvambady
തിരുവമ്പാടി തിരുഹൃദയ ഫൊറോനാ ദേവാലയം തിരുനാളിനു തുടക്കമായി

തിരുവമ്പാടി തിരുഹൃദയ ഫൊറോനാ ദേവാലയത്തിൽ ഈശോയുടെ തിരുഹൃദയത്തിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിനു തുടക്കമായി. ഇടവകാ വികാരി ഫാ.ജോസ് ഓലിയക്കാട്ടിൽ തിരുനാൾ കൊടിയേറ്റ് നടത്തി.
ഫെബ്രുവരി ഒന്നു മുതൽ എട്ടുവരെയാണ് തിരുനാൾ നടത്തപ്പെടുക. എല്ലാ ദിവസവും രാവിലെ 6:15നും വൈകിട്ട് നാലിനും വിശുദ്ധ കുർബാന ഉണ്ടായിരിക്കും.
പ്രധാന തിരുനാൾ ദിനമായ ഞായർ രാവിലെ 5:15നും, 7:15നും, 9:30നും വിശുദ്ധ കുർബാനയും വൈകിട്ട് നാലിന് ആഘോഷപൂർവമായ തിരുനാൾ കുർബാനയും തുടർന്ന് പ്രദക്ഷിണവും നടക്കും.







