KodancheryPullurampara

തുഷാരാ ഇന്റർ നാഷണൽ ട്രോഫി ജില്ലാ ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ് മലബാർ സ്പോർട്സ് അക്കാദമി ചാമ്പ്യൻമാർ

കോടഞ്ചേരി: ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷന്റ ആഭിമുഖ്യത്തിൽ കോടഞ്ചേരിയിൽ നടത്തിയ തുഷാരാ ഇന്റർ നാഷണൽ ട്രോഫി ജില്ലാ ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ 48 പോയിന്റ് നേടി മലബാർ സ്പോർട്സ് അക്കാദമി പുല്ലൂരാമ്പാറ ഓവറോൾ ചാമ്പ്യന്മാരായി.

42 പോയിന്റ് നേടി കട്ടിപ്പാറ ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്ക്കൂൾ രണ്ടാം സ്ഥാനം നേടി.

യുവ അത് ലറ്റിക്സ് ആക്കാദമി കടലുണ്ടി, കോഴിക്കോട് അത് ലറ്റിക്സ് അക്കാദമി എന്നിവർ മൂന്നാംസ്ഥാനം പങ്കിട്ടു.

ടീം ചാമ്പ്യൻഷിപ്പ് നേടിയ ടീമുകൾ

ആൺകുട്ടികൾ
16 വയസ്സ് :
1- മലബാർ സ്പോർട്സ് അക്കാദമി പുല്ലൂരാമ്പാറ
2-ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്ക്കൂൾ കട്ടിപ്പാറ

18 വയസ്സ് :
1- മലബാർ സ്പോർട്സ് അക്കാദമി പുല്ലൂരാമ്പാറ
2- ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്ക്കൂൾ കട്ടിപ്പാറ

പുരുഷന്മാർ :
1- മലബാർ സ്പോർട്സ് അക്കാദമി പുല്ലൂരാമ്പാറ
2- യുവ അത് ലറ്റിക് സ് ആക്കാദമി കടലുണ്ടി

പെൺകുട്ടികൾ
16 വയസ്സ് :
1- ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്ക്കൂൾ കട്ടിപ്പാറ
2 – മലബാർ സ്പോർട്സ് അക്കാദമി പുല്ലൂരാമ്പാറ

20 വയസ്സ് :
1 – ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്ക്കൂൾ കട്ടിപ്പാറ
2 – മലബാർ സ്പോർട്സ് അക്കാദമി പുല്ലൂരാമ്പാറ

വനിത :
1 – ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്ക്കൂൾ കട്ടിപ്പാറ
2 – മലബാർ സ്പോർട്സ് അക്കാദമി പുല്ലൂരാമ്പാറ

ചാമ്പ്യൻഷിപ്പ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ഒ. രാജഗോപാൽ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷൻ പ്രസിഡണ്ട് മെഹറൂഫ് മണലൊടി അദ്ധ്യക്ഷത വഹിച്ചു. കേരള സ്പോർട്സ് കൗൺസിൽ മെമ്പർമാരായ വി.കെ. തങ്കച്ചൻ, ടി. എം. അബ്ദുറഹിമാൻ എന്നി മുഖ്യാതിഥികൾ ആയിരുന്നു. ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി കെ.എം. ജോസഫ് സ്വാഗതം പറഞ്ഞു.

സമാപന സമ്മേളനം കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ഉൽഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മറ്റി മെമ്പർ മാരായ സിമ്പി ചെരണ്ടായത്ത്, ജോസ് പെരുമ്പള്ളി , ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷൻ വൈ. പ്രസിഡണ്ട് അഗസ്റ്റസ് പി.ജെ, റോമ്പർട്ട് അറക്കൽ, പി. ടി. അഗസ്റ്റ്യൻ, പോൾസൺ അറക്കൽ, ജോബി എലന്തൂര് , എഡ്വേർഡ് പി.എം, മിനിഷ് വി.ടി, തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button