Pullurampara

മേലെ പൊന്നാങ്കയത്ത് കാട്ടാനശല്യം രൂക്ഷം; ജനപ്രതിനിധികൾ സ്ഥലം സന്ദർശിച്ചു

പുല്ലൂരാംപാറ: മേലെ പൊന്നാങ്കയത്ത് കാട്ടാനശല്യം രൂക്ഷമാവുന്നു. ഒട്ടുമിക്ക ദിവസങ്ങളിലും ആനയിറങ്ങി വാഴ, തെങ്, കമുക്, ജാതി, കൊക്കോ തുടങ്ങിയ കൃഷിവിളകൾ നശിപ്പിക്കുകയും പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങൾക്ക് ഭീതിയും സമ്മാനിക്കുന്ന കാഴ്ചയാണ് കാണാനാവുന്നത്.

കാട്ടാനയ്ക്ക് പുറമേ കുരങ്ങ്, കാട്ടുപന്നി എന്നിവിടെ ശല്യവും പ്രദേശത്ത് രൂക്ഷമാണ്, കാട്ടാനശല്യത്തെ തുടർന്ന് ഇരുപതോളം കുടുംബങ്ങളാണ് പ്രദേശത്ത് നിന്നും മാറി താമസിക്കുന്നത്. ആനയിറങ്ങുന്ന പ്രദേശത്ത് നിലവിൽ ഫെൻസിങ് ഉണ്ടെങ്കിലും കാടുപിടിച്ച് കിടക്കുന്നതിനാൽ അവയൊന്നും ആനയിറങ്ങുന്നത് തടയുന്നില്ലെന്നും അതിനാൽ കൂടുതൽ ശ്രദ്ധ ഈ വിഷയത്തിൽ ചെലുത്തി പ്രശ്നം പരിഹരിക്കനമെന്നുമാണ് പ്രദേശവാസികൾ ഉന്നയിക്കുന്ന ആവശ്യം.

സംഭവവുമായി ബന്ധപ്പെട്ട് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ, ജില്ലാപഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ഫോറസ്റ്റ് റേഞ്ച് ഓഫിസർ പി. രാജീവ് തുടങ്ങിയവരും പൊതു പ്രവർത്തകരായ വിജയൻ, സോണി മണ്ഡപം, അർജുൻ ബോസ്സ് എന്നിവരും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

കർഷകർക്ക് കൃഷി നാശത്തിനുള്ള സഹായം ഉടൻ ലഭ്യമാക്കണമെന്ന് സർക്കാരിനോടാവശ്യപ്പെടുമെന്നും കാട്ടുമൃഗങ്ങളുടെ ശല്യം തടയാൻ സോളാർ വേലിയോ, ജൈവ വേലിയോ മുഴുവൻ അതിർത്തികളിലും സ്ഥാപിച്ച് പ്രശ്നത്തിന് അടിയന്തരപരിഹാരം കാണണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്നും ജനപ്രതിനിധികൾ അറിയിച്ചു. അതോടൊപ്പം ജില്ലാപഞ്ചാത്തിൻ്റെയും, ബ്ലോക്ക് പഞ്ചായത്തിൻ്റെയും, ഗ്രാമപഞ്ചായത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ പ്രവർത്തിക്ക് ആവശ്യമുള്ള ഫണ്ട് സ്വരൂപിക്കുവാനും പരിശ്രമിക്കുമെന്നും ജനപ്രതിനിധികൾ അറിയിച്ചു.

Related Articles

Leave a Reply

Back to top button