Thiruvambady

തിരുവമ്പാടി പഞ്ചായത്ത് ഓഫീസിലേക്ക് ക്ലോക്കുകൾ സംഭാവന ചെയ്തു

തിരുവമ്പാടി: ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് ആവശ്യമായ ക്ലോക്കുകൾ ‘ഓയിസ്ക ഇന്റർനാഷണൽ’ തിരുവമ്പാടി ചാപ്റ്റർ സംഭാവന ചെയ്തു.

പഞ്ചായത്ത് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് ക്ലോക്കുകൾ ഓയിസ്ക തിരുവമ്പാടി ചാപ്റ്റർ പ്രസിഡണ്ട് ഡോ . ബെസ്റ്റി ജോസ്, സെക്രട്ടറി പി ടി ഹാരിസ് എന്നിവർ ചേർന്ന് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മേഴ്സി പുളിക്കാട്ടിന് കൈമാറി.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. അബ്ദുറഹ്മാൻ, മെമ്പർമാരായ ഷൗക്കത്തലി,ബിന്ദു ജോൺസൺ, ജൂനിയർ സൂപ്രണ്ട് മനോജ്, തങ്കച്ചൻ മുട്ടത്ത് എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button